മാസ്റ്റർപീസ് Director Ajai vasudev Writer Udayakrishna prod Royal cinemas
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മാസ്റ്റര്‍ പീസ് എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ആരാധകര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ഈ പേരും ഫാന്‍ മെയ്ഡ് പോസ്റ്ററും പ്രചരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിളിപ്പേരായ എഡ്ഡി എന്നാണ് സിനിമയുടെ പേരെന്ന് സൂചനകള്‍ വന്നിരുന്നു. എന്നാല്‍ മാസ്റ്റര്‍ പീസ് എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന്‍ എന്ന ചിത്രത്തിന് പിന്നാലെ ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രമാണ് മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ എത്തുന്നത്. കൊല്ലം ഫാത്തിമ മാതാ കോളജില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്
Street Lights Director Shamdat Writer Fawaz prod Play house
മമ്മൂട്ടി വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനായി എത്തുകയാണ്. നിരവധി മലയാള സിനിമകള്‍ക്കും തമിഴ് സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ച ഷാംദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉത്തമവില്ലന്‍ ,വിശ്വരൂപം 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഷാംദത്തയിരുന്നു. പ്ലേ ഹൗസ് ബാനറിന്റെ കീഴില്‍ മമ്മൂട്ടിയാണ് സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിക്കുന്നത്. സ്റ്റൈലിഷ് എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ കണ്ടതിന് ശേഷമാണ് മെഗാസ്റ്റാര്‍ ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്തത്. അതീവ താല്‍പര്യത്തോടെയാണ് അദ്ദേഹം ഈ സിനിമയെ സമീപിച്ചതെന്നും സംവിധായകന്‍ പറയുന്നു. മമ്മൂക്കയെ മനസില്‍ കണ്ടുകൊണ്ടല്ല സിനിമ ആലോചിച്ചത്. ഒരു നടനെ മനസില്‍കണ്ട് എഴുതരുതെന്ന് എനിക്കുണ്ടായിരുന്നു. കഥാപാത്രം ഉണ്ടായിവന്നപ്പോള്‍ മമ്മൂക്ക സ്വാഭാവികമായും പ്രോജക്ടിലേക്ക് വരുകയായിരുന്നു. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനും താല്‍പര്യം തോന്നി. അങ്ങനെയാണ് ചിത്രം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. R
പേരന്പ് Director RAM Writer RAM
മലയാള സിനിമ പ്രേമികളും തമിഴ് സിനിമ പ്രേമികളും ഒരു പോലെ കാത്തിരിക്കുന്ന ദ്യശ്യ വിസ്മയമാണ് ദേശീയ അവാർഡ് ജേതാവ് റാം സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ ചിത്രം പേരമ്പ്.ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും പേരമ്പിനുണ്ട്. നിരവധി അഭിനയ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കേണ്ട നായക കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിക്കണമെന്ന സംവിധായകൻ റാമിൻറെ വിട്ടുവീഴ്ച്ചയില്ലാത്ത ഉറച്ച തീരുമാനത്തിന് പുറമെ ഏഴ് വർഷത്തോളം സിനിമയുടെ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് വേണ്ടി അണിയറ പ്രവർത്തകർക്ക് കാത്തിരിക്കേണ്ടി വന്നു.വെറുമൊരു സിനിമ എന്നതിലുപരി തൻറെ സിനമയെ പൂർണതയിലെത്തിക്കാൻ മമ്മൂട്ടിയുടെ നായകത്വം ആവശ്യമാണെന്ന തിരിച്ചറിവാണ് റാമിനെ നീണ്ട കാത്തിരിപ്പിന് പ്രേരിപ്പിച്ചത്.മമ്മൂട്ടിയെ കൂടാതെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്.2016-ൻറെ അവസാന നാളുകളിൽ ചിത്രീകരണം പൂർത്തീകരിച്ച പേരമ്പിൻറെ റിലീസ് അനന്തമായി നീളുകയായിരുന്നു.ചിത്രം മലയാളി പ്രേക്ഷകരും ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന മമ്മൂട്ടിയുടെ ഉറച്ച വിശ്വാസം കണക്കിലെടുത്ത് പേരമ്പിൻറെ മലയാള പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യാൻ നിർമ്മാതാവ് താത്പര്യം പ്രകടിപ്പിച്ചതും റിലീസ് വൈകുന്നതിന് ഒരു കാരണമായി.യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത അന്യായ കാരണങ്ങൾ മെനഞ്ഞെടുത്ത് ദേശീയ അവാർഡ് ജൂറി പേരമ്പിന് നേരെ മുഖം തിരിച്ചില്ലെങ്കിൽ മമ്മൂട്ടിക്ക് നാലാമത്തെ ദേശീയ അവാർഡ് ലഭിക്കുന്ന വർഷമാകും 2017.
Uncle Director Gireesh Writer Joy mathew
ജോയ് മാത്യുവിന്റെ തിരക്കഥയില്‍ രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്നു ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ സെപ്തംബര്‍ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുകയാണ്. പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇത്. ഒരു പതിനേഴു കാരിയും, അവളുടെ അച്ഛന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രമാണ് അങ്കിള്‍. പതിനേഴുകാരിയായെത്തുന്ന കാര്‍ത്തിക മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു.
മാമാങ്കം Bigbudget Director Sajeev pillai Prod Venu kunappilli
വ്യത്യസ്ത വേഷങ്ങളും കഥാപരിസരവുമുള്ള ചിത്രങ്ങൾ എന്നും മമ്മൂട്ടി എന്ന കലാകാരനെ ആകര്ഷിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ കൂടെ ചേർക്കാൻ മറ്റൊരു സിനിമ കൂടി ഒരുങ്ങുന്നു. തിരുനാവായ മണൽപുറത്ത് മകമാസത്തിലെ നടക്കുന്ന മാമാങ്കമാണ് ചിത്രത്തിന് പ്രമേയമായി വരുന്നത്. മമ്മൂട്ടി തന്നെ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിവരം പുറത്തു വിട്ടത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്റ്റാണ് ഇത്. ചിത്രത്തിന് മാമാങ്കം എന്ന് പേര് നൽകുവാൻ അനുമതി നൽകിയ നവോദയക്ക് നന്ദി. സജീവ് പിള്ളയുടെ 12 വർഷത്തെ റിസേർച്ചിന് ശേഷമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കാം, മമ്മൂട്ടി പറഞ്ഞു. മാമാങ്കത്തിൽ പൊരുതി മരിക്കാൻ ചാവേർ യോദ്ധാക്കളുടെ കഥായാണ് ചിത്രം പറയുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് ഇത് നടത്തപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ന്‍റെ അസിസ്റ്റന്റ് ആയിരുന്ന സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ തന്നെയാണ് തിരക്കഥ. വ്യവസായിയായ വേണു കുന്നംപ്പിളിയാണ് നിർമ്മാണം. ജോയ് മാത്യു രചന നിർവ്വഹിക്കുന്ന അങ്കിൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
കുഞ്ഞാലി മരക്കാർ IV Bigbudget Director Santhosh sivan Prod Augustcinemas
വീണ്ടും ചരിത്രപുരുഷനായി മമ്മൂട്ടിഎത്തുന്നു . സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി "കുഞ്ഞാലി മരക്കാർ" എന്ന മെഗാ ബജറ്റ് ചിത്രത്തിൽ നായകനാകുന്നു . ചിത്രം നിർമിക്കുന്നത് ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് ഫിലിംസ് ആണ്. ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ എഴുതുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി കുഞ്ഞാലി മരക്കാർ ഒരുങ്ങും. മലയാളത്തിലും തമിഴിലും നിന്നു പ്രമുഖതാരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കർണൻ Bigbudget Director Madhupal Writer P Sreekumar
മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണനാണ് മറ്റൊരു ചിത്രം. പി ശ്രീകുമാര്‍ എട്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ തിരക്കഥയാണ് കര്‍ണന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഈ കര്‍ണന്‍
മമ്മൂട്ടിയെ നായനാക്കി വിഷ്ണു എന്ന ചിത്രം നേരത്തെ പി ശ്രീകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 18 വര്‍ഷം മുമ്പ് ഈ പ്രൊജക്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണെന്ന് പി ശ്രീകുമാര്‍ സൗത്ത് ലൈവിനോട് പറഞ്ഞിരുന്നു. പല തവണ തിരുത്തലുകളും മിനുക്കുപണികളും നടത്തി ഇപ്പോള്‍ പൂര്‍ണരൂപത്തില്‍ എത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ച് ഇനിയൊന്നും പറയാനില്ല, സിനിമ നടക്കുമ്പോള്‍ നടത്തി കാണിച്ച് കൊടുത്താല്‍ പോരേ, അതുവരെ കാത്തിരിക്കൂ എന്നാണ് പി ശ്രീകുമാറിന്റെ പ്രതികരണം
CBI 5 Director K Madhu Writer SN swamy
മലയാളത്തിലെ എക്കാലത്തെയും ക്രൈം ത്രില്ലര്‍ സിനിമ ഒരു സിബിഐ ഡയറിക്കുറിപ്പിന് അഞ്ചാം ഭാഗം വരുന്നു. സംവിധായകന്‍ കെ. മധുവാണ് ഇക്കാര്യം ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ 1988 ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ മലയാളിയെ ആദ്യമായി ത്രില്ലടിപ്പിച്ചത്. മമ്മൂട്ടിയുടെ സേതുരാമയ്യരെയും സിബിഐയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയപ്പോള്‍ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ഹിറ്റ് പരമ്പരകള്‍ കെ മധു സമ്മാനിച്ചു. അഞ്ചാംഭാഗം സംബന്ധിച്ച് മമ്മൂട്ടിയും എസ് എന്‍ സ്വാമിയും ചര്‍ച്ചകള്‍ പൂര്‍ത്താക്കികഴിഞ്ഞു. ആദ്യ സിനിമയില്‍ എന്‍ എന്‍ സ്വാമി അലി ഇമ്രാന്‍ എന്ന മുസ്ലിം കഥാപാത്രത്തെയാണ് സിബിഐ ഉദ്യോഗസ്ഥനായി കണ്ടത്. കഥാപാത്രത്തെ ബ്രാഹ്മണനാക്കിയത് മമ്മൂട്ടിയായിരുന്നുവെന്നും കെ മധു ഓര്‍മിച്ചു. അലി ഇമ്രാനെ മോഹന്‍ലാല്‍ പിന്നീട് മൂന്നാംമുറയില്‍ അവതരിപ്പിച്ചു. വന്‍ മുതല്‍ മുടക്കില്‍ ചരിത്രപ്രാധാന്യമുള്ള മറ്റൊരു ചിത്രത്തിന്റെ കൂടി പണിപ്പുരയിലാണ് താനെന്ന് കെ മധു പറഞ്ഞു.
മമ്മൂക്ക ടോവിനോ film Director Basil joseph
ഗോദ എന്ന സിനിമ ഒരുക്കി വിജയമായതിനു പിന്നാലെ യുവ ഡിറക്ടർ ബാസിൽ ജോസഫ് മെഗാസ്റ്റാറിനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ഉണ്ണി ആർ സ്ക്രിപ്റ്റ് എഴുതുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാത്രമല്ല ടോവിനോ തോമസ് ആദ്യമായി മമ്മൂട്ടീടെ കൂടെ അഭിനയിക്കുകയാണ് ഈ ചിത്രത്തിലൂടെ ബസിലിന്റെ കല്യാണ ദിവസമായ ഇന്ന് തന്നെ ബാസിൽ തന്നെയാണ് ഈ സന്തോഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്
ഉണ്ട Director Khalid rahman prod Anwar rasheed
സൗബിന്‍ ഷാഹിറിന്റെ പറവയുടെ വിജയത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്നത് മമ്മൂട്ടിയുടെ ' ഉണ്ട' ആയിരിക്കുമെന്നാണ് പറയുന്നത്. മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ കഥാപാത്രങ്ങളെ കുറിച്ചോ ഇനിയും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങൡ അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയ്ക്ക ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ പേരിലൂടെ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരിനെ കുറിച്ചുള്ള വിവരവും നവംബര്‍ ഒന്നിന് പുറത്ത് വിട്ടിരിക്കുകയാണ്.
അബ്രഹാമിന്റെ സന്തതികൾ Director Shaji padoor Writer Haneef adeni
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷവുമായി എത്തുകയാണ്. 'എബ്രഹാമിന്റെ സന്തതികള്‍ ഒരു പൊലീസ് സ്റ്റോറി' എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷമണിയുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജി പടൂരാണ്. മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ തിരക്കഥാകൃത്തായ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും 'എബ്രഹാമിന്റെ സന്തതികള്‍ ഒരു പൊലീസ് സ്റ്റോറി'യിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്ന് സംവിധായകന്‍ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ എറണാകുളത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.
പരോൾ Director Sharath sandith
ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ജയില്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ‘പരോള്‍’ എന്ന് പേരിട്ടു. ബാംഗ്ലൂരാണ് പ്രധാന ലൊക്കേഷന്‍. 25 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യഷെഡ്യൂളില്‍ കൂടുതലും ഒരു ജയിലിന്‍റെ പശ്ചാത്തലത്തിലായിരിക്കും. രണ്ടു ഷെഡ്യൂളുകളായാണ് പരോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ പൂര്‍ണമായും കേരളത്തിലാണ് ചിത്രീകരിക്കുന്നത്. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്. ഈ സിനിമ ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല. എങ്കിലും ഒരു തടവുകാരന്‍റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒട്ടേറെ പ്രൊജക്ടുകള്‍ക്കിടയില്‍ നിന്നാണ് മമ്മൂട്ടി ഈ തിരക്കഥയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, വെരി സ്പെഷ്യല്‍ എന്നുപറയാവുന്ന ഒരു കഥ ഈ സിനിമയ്ക്ക് ഉണ്ടായിരിക്കുമെന്ന് കരുതാം. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ 2 Director Vysakh Writer Udayakrishna
പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നുമായിരുന്നു വൈശാഖ് അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ സിനിമ ഉപേക്ഷിക്കപ്പെട്ടതായി പ്രചരണമുണ്ടായി. ടോമിച്ചന്‍ മുളകുപാടം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയെന്നാണ് ആദ്യം കേട്ടത്. തിരക്കഥ അദ്ദേഹത്തിന് തൃപ്തികരമല്ലാതിരുന്നതാണ് കാരണമെന്നും പ്രചരണമുണ്ടായി. പിന്നീട് കേട്ടത് മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനോട് താല്‍പ്പര്യക്കുറവുണ്ട് എന്നാണ്. എന്നാല്‍ ‘രാജ 2’ ഉപേക്ഷിച്ചതായി മമ്മൂട്ടിയോ വൈശാഖോ ടോമിച്ചനോ ഉദയ്കൃഷ്ണയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശെഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സബ്ജക്ടായിരുന്നു രാജ 2. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവയ്ക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ പെട്ടെന്ന് കഴിയില്ല. "രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പൂര്‍ണമായും 2017ലെ ചിത്രം...” - വൈശാഖ് പറഞ്ഞത് നമുക്ക് വിശ്വസിക്കാം. വൈശാഖ് ഇപ്പോള്‍ തന്‍റെ ആദ്യ തമിഴ് - മലയാളം പ്രൊജക്ടിന്‍റെ തിരക്കിലാണ്. ആര്യയാണ് നായകന്‍. ഉദയ്കൃഷ്ണയാകട്ടെ പല പ്രൊജക്ടുകളില്‍ ഒരേസമയം തിരക്കിലാണ്. ഇരുവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഒരു അവസരം കിട്ടുമ്പോള്‍ രാജ 2ന്‍റെ പിറവി സംഭവിക്കുമെന്നാണ് സൂചന. തന്‍റെ പ്രിയ കഥാപാത്രമായ രാജയെ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കാനുള്ള അവസരം മമ്മൂട്ടിയും വേണ്ടെന്നുവയ്ക്കില്ല.
No comments:
Post a Comment