Thursday, November 2, 2017

Movie News Updates

അഞ്ജലി മേനോൻ–പൃഥ്വി ചിത്രത്തിന്റെ പ്രമേയം

ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. 2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.നസ്രിയയും പാർവതിയുമാണ് ചിത്രത്തിലെ നായികമാര്‍. അഞ്ജലി മേനോന്റെ എല്ലാ സിനിമകളിലേതും പോലെ വ്യക്തിബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര്‍ നാഷണലിന്റെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഊട്ടിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ദുബായ് നഗരവും മറ്റൊരു പ്രധാന ലൊക്കേഷനായിരിക്കും. സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന് എം. ജയചന്ദ്രൻ. ഒപ്പം ബോളിവുഡില്‍ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.

ദുൽഖർ സൽമാൻ, ജയറാം ഒന്നിക്കുന്ന കോമഡി മാസ് എന്റർട്ടണർ ഒരുങ്ങുന്നു 

കട്ടപ്പനയിലെ ഹൃതിക് റോഷൻ,അമർ അക്ബർ അന്തോണി എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് തിരകഥ രചിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാം,ദുൽഖർ സൽമാനും നായകന്മാരായി എത്തുന്നു കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ്സ് എന്റർട്ടണർ ആണ് ചിത്രം

കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് അണിയറക്കാർ പറഞ്ഞു

സൂര്യ – സെൽവരാഘവൻ ചിത്രം ഒരുങ്ങുന്നു- ഒരു വ്യത്യസ്ത ചിത്രമെന്ന് സംവിധായകൻ


    കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, മയക്കം എന്ന തുടങ്ങി സെൽവ രാഘവൻ ചിത്രങ്ങൾ ഇഷ്ടപ്പെടാത്തവർ നന്നേ കുറവാണ്. തമിഴ് സിനിമയിലെ നവ വസന്തത്തിന് തുടക്കമിട്ട സംവിധായകരിൽ ഒരാൾ ആണ് ധനുഷിന്റെ സഹോദരൻ കൂടെയായ സെൽവരാഘവൻ. അത് വരെ കണ്ടു വന്ന മസാല ചിത്രങ്ങളുടെ കാഴ്ചകളിൽ നിന്ന് മാറി ഒരു പുതിയ ദൃശ്യ ഭാഷ ഒരുക്കാൻ അദ്ദേഹത്തിലെ സംവിധായകനായി. മാസ്സ് കാഴ്ചകൾ കണ്ടു മടുത്ത കണ്ണുകൾക്ക് പച്ചയായ ജീവിതത്തിന്റെയും, മനസിന്റെ വൈകാരികമായ യാത്രകളുടെയും സത്യസന്ധമായ അവതരണം പകർന്നു നൽകിയ ഈ സംവിധായകന്റെ സ്ഥാനം ഇന്നത്തെ തമിഴ് സിനിമയുടെ വളർച്ചയുടെ മുഖ്യ പങ്കു വഹിച്ചതാണ്. അടുത്തിടെ അദ്ദേഹം തന്റെ പുതിയ പ്രൊജക്റ്റ് അനൗൺസ് ചെയ്തിരുന്നു, സൂര്യയെ നായകനാക്കി ആണ് സെൽവ രാഘവൻ തന്റെ പുതിയ ചിത്രം ഒരുക്കുക.


വിഘ്നേഷ് ശിവന്റെ താന സേർന്ത കൂട്ടം എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ ഉള്ളത്. സെൽവരാഘവൻ എസ് ജെ സൂര്യയെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രത്തിന്റെ റീലീസ് വർക്കുകളിലുമാണ്. ജനുവരിയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. 2018 ദീപാവലി റിലീസായി ആകും ചിത്രം തീയേറ്ററുകളിൽ എത്തുക. ഇത് സൂര്യയുടെ 36 മത് ചിത്രമാണ്. സിനിമയെ പറ്റി സംവിധായകന്റെ വാക്കുകൾ ഇങ്ങനെ,
” വളരെ വ്യത്യസ്തമായ ഒരു ചിത്രം തന്നെയാകുമിത്. രജനി സാറിനെയും കമൽ സാറിനെയും പോലെ ഞാൻ സൂര്യ സാറിനെയും ആരാധിക്കുന്ന ഒരാളാണ്, അത്കൊണ്ട് എന്നിലെ ഫാൻ ബോയ് അദ്ദേഹത്തിന്റെ ആരാധകർക്ക് ആഘോഷിക്കാൻ എന്തെങ്കിലും കരുതി വയ്ക്കാതിരിക്കില്ല, എന്ന് കരുതി എന്റെ സ്റ്റൈലിൽ നിന്ന് ഞാൻ ഒരിക്കലും മാറി സഞ്ചരിക്കില്ല. വളരെ ഇന്റെൻസ് ആയ കഥാപാത്രം തന്നെയാണ് സൂര്യ സാറിന്റേത്. പുതുപേട്ടക്ക് ശേഷം ഇത്രയും സംതൃപ്തി തന്നൊരു സ്ക്രിപ്റ്റ് ഇതാദ്യമായി ആണ്. ഒരുപാട് റിസേർച്ചുകൾക്ക് ശേഷമാണ് തിരക്കഥ പൂർത്തിയാക്കിയത്. എന്റെ ഡ്രീം പ്രോജെക്ട് “

നിവിൻ പോളി- വൈശാഖ് ചിത്രം ഒരു ക്യാമ്പസ് ലവ് സ്റ്റോറി

യുവ താരം നിവിൻ പോളിയും പുലി മുരുകൻ സംവിധായകൻ വൈശാഖും ഒരു ചിത്രം ചെയ്യാൻ പോകുന്നു എന്ന് കഴിഞ്ഞ വര്ഷം തന്നെ നമ്മൾ കേട്ട വാർത്തയാണ്. ആദ്യം വന്ന  റിപ്പോർട്ടുകൾ പ്രകാരം വൈശാഖിന്റെ ചിത്രത്തിൽ നിവിൻ പോലീസ് വേഷത്തിൽ ആയിരിക്കും എത്തുക എന്നുള്ള വിവരമാണ് സോഷ്യൽ മീഡിയയിൽ പരന്നത്. എന്നാൽ പുതുതായി ലഭിക്കുന്ന വിവരങ്ങൾ പറയുന്നത് വൈശാഖ്- നിവിൻ പോളി ചിത്രം ഒരു ക്യാമ്പസ് ലവ് സ്റ്റോറി ആയിരിക്കുമെന്നാണ്.പുലി മുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം അടുത്ത വർഷം ചിത്രീകരണം  ആരംഭിക്കും. കൂടുതലും ക്യാമ്പസ്സിൽ കഥ പറയുന്ന ഈ ചിത്രത്തിൽ നിവിൻ പോളി ഒരു കോളേജ് വിദ്യാർത്ഥി ആയാവും അഭിനയിക്കുക. അതോടൊപ്പം ഇതൊരു ഫാമിലി ഡ്രാമ കൂടി ആയിരിക്കുമെന്ന് ഉദയ കൃഷ്ണ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു എന്നും ഉദയ കൃഷ്ണ പറഞ്ഞു.വൈശാഖിനു ഒരു തമിഴ് ചിത്രം ചെയ്യാനുള്ള ഓഫർ വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ നിവിൻ പോളിയുടെ  ഡേറ്റ് അനുസരിച്ചു ആണ് ഈ ചിത്രം ആദ്യം തുടങ്ങുമോ അതോ വൈശാഖിന്റെ തമിഴ് ചിത്രം തുടങ്ങുമോ എന്ന് തീരുമാനിക്കൂ.

കൂടതെ തമിഴിൽ ശിവകർത്തികയന്റെ സിനിമകൾ നിർമ്മാണം ചെയ്യന്ന പ്രശസ്ത നിർമാണകമ്പനി 24 AM സ്റ്റുഡിയോയുടെ ഒന്ന്  തമിഴ്ചിത്രം നിവിൻപോളി ഡേറ്റ് നൽകികഴിഞ്ഞു....
മറ്റൊന്ന് അറ്റ്ലി (രാജറാണി,തെറി,മെർ സൽ ഡയരക്ടർ)  നിർമ്മിക്കുന്ന തമിഴിൽ നിവിൻപോളിയാണ് നായകൻ ....
ഏറെ കാത്തിരിപ്പിന് ശേഷം നിവിൻപോളിയുടെ തമിഴ്ചിത്രം റിച്ചി ഡിസംബർ 1 ന് തിയറ്ററുകളിൽ എത്തും...

No comments:

Post a Comment